You are the visitor of

Monday, December 19, 2011

ഇടൈയില്‍ വന്ത അച്ചമില്ലൈ, ഇടൈ തേര്‍തല്‍ അച്ചം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിദംബരം പൊട്ടിച്ച വെടിയാണിത്
ഇടൈയില്‍ വന്ത അച്ചമില്ലൈ, ഇടൈ തേര്‍തല്‍ അച്ചം
It is not a fear that came midway,  but a fear born out of a byelection.
അങ്ങിനെ ഇടക്കാലതെരെഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള കേരള നേതാക്കളുടെ സംഭാവനയാണ് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും അല്ലാതെ അത് യഥാര്‍ത്ഥത്തില്‍ ഡാമിന്‍െറ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിട്ടല്ലെന്നും ചിദംബരം വാദിച്ചു.  ഇതുകേട്ട് ഞെട്ടിപ്പോയ (?) കോണ്‍ഗ്രസ്സ് നേതൃത്വം 'ചതിക്കല്ലേ അണ്ണാച്ചി' എന്ന് കാലില്‍ വീണതിനെത്തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം മാത്രം പിന്‍വലിച്ചു.  പക്ഷെ, കോടതിവിധി തമിഴ്നാട്ടിന് അനുകൂലമാകുമെന്ന് പറഞ്ഞത്പിന്‍വലിച്ചില്ലെന്നു മാത്രമല്ല, കോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്നും പറഞ്ഞുവച്ചു.
എന്നാല്‍ വയലാര്‍ രവി പറഞ്ഞത് ചിദംബരത്തിന്‍റെ പ്രസ്താവന നിര്‍ഭാഗ്യകരവും രാഷ്ട്രീയ പക്വതയില്ലായ്മയുമാണെന്നാണ്.
എന്നാല്‍ വൈക്കോ പറയുന്നതോ.........
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ വരച്ചവരയില്‍ നിറുത്താന്‍ തമിഴ്നാട്  സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ്.  കേരളക്കാര്‍ തമിഴന്മാരെ ആക്രമിക്കുന്നുവെന്നാണ് ടിയാന്‍െറ വാദം. (സത്യമെവിടെ നില്ക്കുന്നുവെന്നെല്ലാവര്‍ക്കുമറിയാം). നെയ്‌വേലിയില്‍നിന്നുള്ള വൈദ്യുതി കേരളത്തിനു നിഷേധിക്കുമോ എന്ന ചോദ്യത്തിന് 'അതു കേരളത്തിന്‍റെ കൈയിലിരിപ്പുപോലിരിക്കും' എന്നാണ് വൈക്കോയുടെ മറുപടി.  കേരളം എത്രയും പെട്ടെന്ന് പെട്ടിപൂട്ടികെട്ടി ഇരുന്നാല്‍ ഒന്നും ചെയ്യില്ല, ഇല്ലെങ്കില്‍..... ഗ്ര്‍ര്‍ര്‍ര്‍ര്‍ര്‍

യഥാര്‍ത്ഥത്തില്‍ നമ്മളെന്താണ് ചെയ്യേണ്ടത്.  കേരളക്കാരെ ആക്രമിക്കുന്ന തമിഴരെ തിരികെ ആക്രമിക്കരുത്.  അതു കേരളത്തിന്‍െറ സംസ്കാരത്തിന് യോജിച്ചതല്ലെന്നുമാത്രമല്ല ഇപ്പോഴത്തെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സഹായിക്കൂ. എന്നാല്‍ കുറച്ചുദിവസത്തേക്ക് തമിഴ്നാട്ടില്‍ നിന്നും പച്ചക്കറികളും പൂവും വേണ്ടെന്നു വയ്ക്കുക. ഒന്നുമില്ലെങ്കില്‍ നമുക്ക് ഇവ വാങ്ങുവാന്‍ ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ ഉണ്ടല്ലോ. തമിഴര്‍ ഉണ്ടാക്കുന്ന പച്ചക്കറി, പഴം, പാല്‍, മുട്ട,കോഴി, പൂവ് തുടങ്ങിയവ കൈയില്‍ വച്ച് അവരെന്തുചെയ്യും ?പുഴുങ്ങിത്തിന്നട്ടെ.  വൈക്കോയെപ്പോലുള്ള വിവരദോഷികളെ കേരളത്തിന്‍െറ മേല്‍ ചവിട്ടി നിന്ന് വളരാന്‍ അനുവദിക്കരുത്.  അത് ഇന്ത്യയുടെ ഫെഡറലിസത്തിനെ ബാധിക്കുന്ന കാന്‍സറാണ്.  അത് മുളയിലേ വെട്ടിക്കളയുകതന്നെ വേണം. 

No comments:

Post a Comment